ഡല്‍ഹി: ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈകോടതി വിധിക്കെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ദീപാവലി അവധിയായിട്ടും പ്രത്യേകം കോടതി ചേര്‍ന്നാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമുള്ള വാദം ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡേയും എം.എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.
Discussion about this post