ദുബായ് : ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചസ്വന്തമാക്കി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് മുംബൈ ജയം അനായാസമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട 1575 വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.രോഹിത് 50 പന്തില്‍ 68 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്ടന്‍ ശ്രേയസ് അയ്യരുടേയും(50 പന്തില്‍ 65 റണ്‍സ് ) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെയും( 38 പന്തില്‍ 56 റണ്‍സ് ) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 50 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രയസ് അയ്യര്‍ പുറത്താകാതെ നിന്നു.ശിഖര്‍ ധവാന്‍ 13 പന്തില്‍ നിന്ന് 15 റണ്‍സ് നേടി.
മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
അഞ്ചാം തവണയാണ് മുംബൈ ഐപിഎല്‍ കിരീടം നേടുന്നത്.











