ഗുർജൻവാല: പാകിസ്ഥാനിൽ, ക്രിസ്ത്യാനികളായ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. അവിശ്വാസികളായ ഇവർ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ അമ്മയെയും മകനെയും കൊലപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ ഗുർജൻവാല ഗ്രാമത്തിൽ, കാതോർകലാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. യാസ്മിൻ എന്നെ വൃദ്ധയും ഉസ്മാൻ മസിഹയെന്ന ചെറുപ്പക്കാരനായ മകനെയുമാണ് മതമൗലികവാദികൾ കൊലപ്പെടുത്തിയത്. മുഹമ്മദ് ഹസൻ എന്നയാളാണ് യാസ്മിനെയും അമ്മയെയും വെടിവെച്ച് കൊന്നത്. ഭാര്യയുടെയും രണ്ടു പിഞ്ചു പെൺകുട്ടികളുടെയും മുന്നിലിട്ടാണ് യാസ്മിനെ കൊന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജനക്കൂട്ടത്തിനു മുന്നിലിട്ടാണ് അക്രമികൾ കൃത്യം നടപ്പാക്കിയത്.ഒരാൾ പോലും അവരെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല.
ഇസ്ലാമോഫോബിയക്കെതിരെ സംഘടിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുൻപ് ആഹ്വാനം ചെയ്തിരുന്നു. ഈ പേരും പറഞ്ഞ് മതമൗലികവാദികൾ അക്രമം അഴിച്ചു വിടുകയാണ്. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ ഭയാനകമായ രീതിയിലാണ് വർധിക്കുന്നത് എന്ന് ആക്ടിവിസ്റ്റായ റാഹത്ത് ഓസ്റ്റിൻ വെളിപ്പെടുത്തുന്നു.
https://twitter.com/johnaustin47/status/1326131661050765313













Discussion about this post