തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടത് നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. നടനും കൊല്ലത്തെ ഇടത് എം എൽ എയുമായ മുകേഷ് സ്വപ്നയുടെ ഫോണിൽ അടുത്ത ബന്ധുവുമായി നിരന്തരം വീഡിയോ കോളുകൾ വിളിച്ചതിന്റെ രേഖകൾ ജനം ടിവി പുറത്ത് വിട്ടു.
സ്വപ്ന സുരേഷിന്റെയും അടുത്ത ബന്ധുക്കളുടെയും ഫോണുകൾ നേരത്തേ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു. ഇവ ഡിജിറ്റൽ- ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. എം എൽ എ വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം ഇതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു.












