ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറെണ്ണത്തിലും ബിജെപി വിജയിച്ചത് പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കുന്നു. ഹത്രാസ് സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷം മുതലെടുത്തതൊന്നും പാർട്ടിയോടുള്ള ജനങ്ങളുടെ താല്പര്യം കുറയുന്നതിനു കാരണമായിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
നവംബർ 3 ന് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത് നൗഗവാൻ സദാത്, ഭുലന്ദ്ഷഹർ, ടുണ്ട്ല, ബാംഗർമൗ, ഘാടംപൂർ, ടോറിയ, മൽഹാനി എന്നിവിടങ്ങളിലാണ്. ഹത്രാസ് കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ പടിഞ്ഞാറൻ യുപിയിലെ 3 മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസ്, ഭീം ആർമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഹത്രാസ് സംഭവം ചൂണ്ടിക്കാട്ടി ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ചെങ്കിലും അവരുടെ ഉദ്ദേശം നടന്നില്ലെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാവുന്നത്.
വൻ ഭൂരിപക്ഷത്തോടെയാണ് ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചത്. ഹത്രാസ് സംഭവത്തെ മുന്നിൽ നിർത്തി പ്രതിപക്ഷ പാർട്ടികൾ മാധ്യമങ്ങൾ മുഖേനയും മറ്റും ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടയിലാണെന്ന് ഉൾപ്പെടെ പറഞ്ഞു പരത്തി. എന്നാൽ പോലീസും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എങ്കിലും, രാഷ്ട്രീയ പാർട്ടികൾ വോട്ടുകൾ നേടായി ഹത്രാസൊരു യുദ്ധക്കളമാക്കി മാറ്റുകയാണ് ചെയ്തത്.
Discussion about this post