ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് ഇന്ത്യയുടെ സഹായം. 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യൻ പരമ്പര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി എത്തിച്ചേരാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതെന്ന് ബിജു ഊട്ടിയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ അശോക് കുമാർ വ്യക്തമാക്കി.
കോവിഡിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ മിഷൻ സാഗര ഭാഗമായാണ് ഇന്ത്യൻ കപ്പൽ ഡിജിബൂട്ടിയിലെത്തിയത്. നാവികസേനയുടെ ഐരാവത് എന്ന കപ്പലിൽ അരി ഗോതമ്പ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. ഡിജിബൂട്ടിയിൽ നിന്നും പുറപ്പെടുന്ന കപ്പൽ പിന്നീട് മോംബാസ, കെനിയ, തുടങ്ങിയ രാജ്യങ്ങൾ കൂടി സന്ദർശിക്കും.50 മെട്രിക്ടൺ എറിത്രിയയ്കും, 70 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കൾ ദക്ഷിണ സുഡാനും കൈമാറിയാണ് ഐഎൻഎസ് ഐരാവത് ഡിജിബൂട്ടി തീരത്തെത്തിയത്.












