ബംഗളൂരു : ഇസ്ലാം മതമൗലികവാദികളുടെ ആക്രമണത്തിനിരയായ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിക്ക് പിന്തുണയുമായി ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ അടക്കമുള്ള ബിജെപി നേതാക്കളാണ് പുലികേശി നഗർ എംഎൽഎ ശ്രീനിവാസ മൂർത്തിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.
സ്വന്തം എംഎൽഎയെ സംരക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണ് കോൺഗ്രസ് പാർട്ടിയെന്ന് നളിൻ കുമാർ കട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ബിജെപി സ്വീകരിക്കുമെന്നും നളിൻ കുമാർ അറിയിച്ചിട്ടുണ്ട്. ” ഇത് ഞങ്ങളുടെ പാർട്ടിയുടെയോ അവരുടെ പാർട്ടിയുടെയോ പ്രശ്നമല്ല. ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രശ്നമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ആഗസ്റ്റ് 11 നാണ് ശ്രീനിവാസ മൂർത്തിയുടെ ഭാര്യ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് മതതീവ്രവാദികൾ ബംഗളൂരുവിൽ അക്രമമഴിച്ചുവിട്ടത്. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയടക്കം 421 പേർ പ്രതികളാണ്.
Discussion about this post