കോട്ടയം: ബാര്കോഴവിവാദത്തില്പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് കേന്ദ്ര നിയമനീതിന്യായ മന്ത്രി ഡി.ബി. സദാനന്ദഗൗഡ.ധാര്‍മ്മികതയുടെ പേരില്‍ മാണി രാജി വെയ്ക്കണം . സമൂഹത്തെ ധാര്‍മ്മികത പഠിപ്പിക്കുന്ന രാഷ്ട്രീയനേതാക്കള്‍ സ്വന്തം ജീവിതത്തിലും അത് പ്രവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.മള്ളിയൂര്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സദാനന്ദ ഗൗഡ.
ഉന്നതസ്ഥാനത്തിരിക്കുന്ന രാഷ്ട്രീയക്കാര്‍ മറ്റുള്ളവരെ ധാര്‍മ്മികത പഠിപ്പിക്കും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കില്ല.
ഘര്‍വാപസിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മതപരിവര്‍ത്തനം, ഘര്‍വാപസി തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. ഇതുസംബന്ധിച്ച് ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് സംസ്ഥാന സര്‍ക്കാരാണ് കൈകാര്യം ചെയ്യേണ്ടത്, കേന്ദ്രസര്‍ക്കാരല്ല.മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മ്മാണത്തിന് ആര് തയ്യാറായാലും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും.
കോണ്‍ഗ്രസ് വിട്ട ജയന്തി നടരാജന് ഇതുവരെ ബിജെപിയില്‍ ചേരാന്‍ അപേക്ഷ തരികയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലെന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേര്‍ത്തു.
Discussion about this post