മുംബൈ: കോണ്‍ഗ്രസിനും ശിവസേനക്കുമെതിരെ പരിഹാസവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. രാഹുല്‍ ഗാന്ധിയെ അപമാനിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കോണ്‍ഗ്രസ് ജയിലിലടക്കുമെന്ന് അര്‍ണബ് പരിഹസിച്ചു.
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതിനുള്ള പ്രതികാര നടപടിയായാണ് അര്‍ണബിന്റെ അറസ്റ്റ് വിലയിരുത്തപ്പെട്ടത്. ഇത് ശരിവെക്കുന്ന രീതിയില്‍ അദ്ദേഹത്തിന് സുപ്രീം കോടതി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു.
ഒബാമയ്ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കാന്‍ വൈകരുതെന്നും അര്‍ണബ് പരിഹസിച്ചു.’ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന് മുന്‍പാകെ വേണം ഒബാമയ്ക്കെതിരെ പരാതി നല്കാന്. അതിന് ശേഷം 70 പോലീസുകാരുടെ അകമ്പടിയോടെ ഒബാമയുടെ വീട് വളയണം.’
‘പിന്നീട് ഷൂസ് പോലും ധരിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ അലിബഗിലെ ജയിലിടക്കണമെന്നും രണ്ട് ദിവസത്തിന് ശേഷം ഒബാമയെ തലോജ ജയിലിലേക്ക് മാറ്റണമെന്നും’ അര്‍ണബ് പറഞ്ഞു. ഒബാമ ഈ കാര്യങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അര്‍ണബ് പരിഹസിച്ചു.
നേരത്തെ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബിനെയും ഇതേ സാഹചര്യത്തിലായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലിലേക്ക് മാറ്റിയത്.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ലഹരി മാഫിയകളെ റിപ്പബ്ലിക് ടിവി തുറന്നുകാട്ടിയിരുന്നു. കൂടാതെ, സോണിയ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശിക്കുകയും കൂടി ചെയ്തതോടെ അര്‍ണബിനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം രൂക്ഷമായത്.
Discussion about this post