പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും ഭാര്യ വീണയുടെയും വീഡിയോ വൈറലാകുന്നു. ആഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെയാണ് റിയാസ് പങ്കുവച്ചത്. ‘ഹാപ്പി ദീപാവലി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മുണ്ടും ഷർട്ടും അണിഞ്ഞ് വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും കമന്റിലൂടെ ആശംസകളറിയിച്ചത്.
https://www.facebook.com/PAMuhammadRiyas/videos/1085333071897874/?t=0
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആഘോഷം. ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയായിരുന്നു ഇത്. കഴിഞ്ഞ ജൂൺ 15നായിരുന്നു ഇവരുടെ വിവാഹം.
Discussion about this post