കാബൂൾ: അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക് ആരോപണം തള്ളി അഫ്ഗാനിസ്ഥാൻ. പാകിസ്ഥാനിൽ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അതിർത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാൻ ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.
ഇമ്രാൻഖാൻ സർക്കാരിന്റെ വാദം തെറ്റാണെന്നും, വേണമെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘത്തെ നിയമിക്കാൻ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാൻ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഭരണകൂടം ജാഗരൂകരാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. സമാനമായ ആരോപണം പാക് സർക്കാർ ഇന്ത്യയ്ക്കെതിരെയും ഉന്നയിച്ചിരുന്നു.
ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് ഇന്ത്യ രംഗത്ത് വന്നത്. പ്രൊപ്പഗാൻഡ അജണ്ടകൾ കൊണ്ട് കാര്യമില്ലെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാനിലെ പങ്ക് എന്താണെന്ന് ലോകത്തിന് നന്നായി അറിയാമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.
Discussion about this post