കുൽഗാം: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ കുൽഗാമിൽ പോലീസ് പോസ്റ്റിന് നേരെ ഭീകരർ ബോംബെറിഞ്ഞു. ഫ്രിസൽ പോലീസ് ക്യാമ്പാണ് ആക്രമണത്തിന് വിധേയമായത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വാഹനത്തിൽ ഒക്കെ ഭീകരർ ബോംബെറിഞ്ഞ് ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭീകരരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് കുൽഗാമിന്റെ മുക്കിലും മൂലയിലും സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്.









