വാഷിംഗ്ടൺ: ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിലായതിനാൽ കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ.
ഒബാമയുടെ ഓർമ്മക്കുറിപ്പുകളങ്ങിയ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ലോകജനസംഖ്യയുടെ ആറിലൊന്ന്, ഏകദേശം 2,000 വ്യത്യസ്ത ഗോത്രവിഭാഗങ്ങൾ, 700 ലധികം ഭാഷകൾ സംസാരിക്കുന്ന ജനത ഇതുകൊണ്ടൊക്കെയായിരിക്കാം ഇന്ത്യ തന്റെ മനസ്സിൽ ഇടം നേടിയിരിക്കുകയെന്ന് അദ്ദേഹം പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ 2010-ൽ ഇന്ത്യ സന്ദർശിക്കുന്നതിനു ഒരുപാട് കാലങ്ങൾക്കു മുമ്പ് തന്നെ ഭാരതം തന്റെ ചിന്തകളിൽ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
” ഇന്ത്യയോടുള്ള താല്പര്യക്കൂടുതലിനു കാരണം എന്റെ കുട്ടിക്കാലത്തിന്റെ ഒരുഭാഗം ഇന്തോനേഷ്യയിൽ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ കേട്ടു വളർന്നതിനാലാകാം. അല്ലെങ്കിൽ ഈസ്റ്റേൺ മതങ്ങളോടുള്ള എന്റെ താല്പര്യം കൊണ്ടോ, ദാലും കീമയും പാചകം ചെയ്യാൻ പഠിപ്പിച്ച, ബോളിവുഡ് സിനിമകളോട് ആവേശമുണർത്തിയ ഒരു കൂട്ടം പാകിസ്ഥാൻ- ഇന്ത്യൻ കോളേജ് സുഹൃത്തുക്കളൊ ഒക്കെ ആയിരിക്കാം.”- ഒബാമ പുസ്തകത്തിൽ കൂട്ടിച്ചേർക്കുന്നു.
Discussion about this post