ഓക്സ്ഫോഡ്: ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ. ആഗോളതാപനം കുത്തനെ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ബീഫ്, മട്ടൺ മുതലായവ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ നിരോധിക്കാൻ 31 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.
ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഹരിതഗൃഹവാതകങ്ങൾ പ്രകൃതിയിലേക്ക് പുറന്തള്ളുന്നത് കുറയ്ക്കാനും കാർബൺ ഫൂട്ട്പ്രിന്റ്സ് ഇല്ലാതാക്കാനും ആണ് വിദ്യാർത്ഥി സമൂഹം ലക്ഷ്യമിടുന്നത്. അഗത എഡ്വനെ എന്ന വിദ്യാർത്ഥിയാണ് ഈ പ്രമേയത്തിന് മുൻകൈയെടുക്കുന്നത്.
അന്തരീക്ഷ താപം വർദ്ധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 18 ശതമാനവും മാംസ വ്യവസായത്തിന്റെ സംഭാവനയാണ്. വിവരവിനിമയ മേഖലയും വാഹന ഗതാഗത മേഖലയും കൂടി പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളേൾ എത്രയോ അധികമാണിത്. കനത്ത രീതിയിൽ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതിനാൽ, മാംസാഹാരം പരിപൂർണമായി ഒഴിവാക്കാനാണ് ഓക്സ്ഫോർഡ് വിദ്യാർഥികൾ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post