മുംബൈ: മുംബൈ നഗരത്തിലെ മധുര പലഹാരകടകളില് ഒന്നായ ‘കറാച്ചി സ്വീറ്റ്സി’ന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ്. കടയുടെ പേര് മാറ്റാന്‍ നേതാവ് കടയുടമയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏകദേശം 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ശിവസേന നേതാവ് നിതിന്‍ നന്ദ്ഗവോകര്‍ ബാദ്ര വെസ്റ്റിലുള്ള കടയില്‍ എത്തുന്നത് കാണാം.
‘ നിങ്ങളുടെ പൂര്‍വികര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. നിങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ കറാച്ചി എന്ന പേര് ഞാന്‍ വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് പാകിസ്ഥാനിലെ കറാച്ചി. ഇന്ത്യയിലാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിങ്ങള്‍ അതുകൊണ്ട് കടയുടെ പേര് മാറ്റണം. നിങ്ങളുടെ പൂര്‍വികരുടെ പേര് നല്‍കാം. ഞങ്ങള്‍ അതിനെ ബഹുമാനിക്കും. കച്ചവടത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞാന്‍ നിങ്ങള്‍ക്ക് സമയം അനുവദിക്കാം. മറാത്തിയിലുള്ള എന്തെങ്കിലും പേര് നല്‍കൂ.’ നന്ദ്ഗവോകര്‍ കടയുടമയോട് പറയുന്നത് കാണാം.
1947 के बँटवारे के बाद बड़े पैमाने में सिंध से लोग भारत में आकर बसे और उन्होंने कराची के नाम से कई दुकानें खोलीं
यह दुकान पिछले 70 साल से चल रहे है.. अब कोई मुद्दा नहीं होने पर इसे मुद्दा बनाया जा रहा है.. शिवसेना के नेता धमकी दे रहे हैं@AUThackeray isn't Mumbai a global city? pic.twitter.com/xxufeAsC2P
— sohit mishra (@sohitmishra99) November 19, 2020
അതേസമയം വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. കടയുടെ പേര് മാറ്റാന്‍ ഉടമ തയാറാണെന്നും നന്ദ്ഗവോകര്‍ വീഡിയോയില്‍ പറയുന്നുണ്ട്. സേനാ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉടമ കടയുടെ ബാനര്‍ ഇപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുകയാണ്.
Discussion about this post