ന്യൂഡൽഹി: ആദ്യ ഇന്ത്യ-ലക്സംബർഗ് ഉഭയകക്ഷി ഉച്ചകോടിയിൽ കോവിഡ്-19, ബഹിരാകാശ ദൗത്യങ്ങൾ എന്നിവയെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റെലുമായി ചർച്ച ചെയ്തു. മാത്രമല്ല, കോവിഡിനെ തുടർന്ന് ലക്സംബർഗിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കവെ അനുശോചനങ്ങളറിയിച്ചു.
സാമ്പത്തിക സാങ്കേതികവിദ്യ, സ്റ്റീൽ, ഡിജിറ്റൽ മേഖലകൾ എന്നിവയിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും സംയുക്തമായി പ്രവർത്തിക്കാനുള്ള ധാരാളം സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. “നമ്മുടെ ബഹിരാകാശ ഏജൻസി അടുത്തിടെ 4 ലക്സംബർഗ് സാറ്റലൈറ്റുകൾ വിക്ഷേപിച്ചുവെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അന്താരാഷ്ട്ര സോളാർ അലയൻസിൽ ചേരാനുള്ള ലക്സംബർഗിന്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്”-മോദി കൂട്ടിച്ചേർത്തു.
ഇന്നലെ നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ ശക്തമായ ഇന്ത്യ-ലക്സംബർഗ് ബന്ധത്തെക്കുറിച്ചും അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കോവിഡിനു ശേഷം ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള അവസരമാണ് ഈ ഉച്ചകോടിയുടെ ലഭിച്ചിരിക്കുന്നത്
Discussion about this post