കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇരകള്‍ക്ക് പണം തിരിച്ചു കിട്ടുന്നതിന് കേന്ദ്ര നിയമ പ്രകാരം കോടതി രൂപീകരിക്കാനും കമ്പനിയുടെ ആസ്തികള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് പി.സോമരാജന്റെ ഉത്തരവ്.
കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും സിബിഐ നിലപാടറിയില്ല. മൂന്നു വട്ടം കോടതി സിബിഐയോട് നിലപാട് തേടിയെങ്കിലും ഏജന്‍സി മൗനം പാലിച്ചു. പ്രതികള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. നിക്ഷേപകരില്‍ നിന്ന് മൂവായിരം കോടി തട്ടിയെന്നാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരായ കേസ്.
പോപ്പുലര്‍ ഫിനാന്‍സിലെ 3000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങള്‍ രുപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് സ്ഥാപനത്തിനെതിരായ ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. പണം വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Discussion about this post