ലക്‌നൗ: ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കിയത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്.
പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി,പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും.
മതം മാറി വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് മാസം മുന്‍പ് അധികൃതരെ അറിയിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നും ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു.
Discussion about this post