മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായിരുന്ന അഹമ്മദ് പട്ടേൽ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 3.30-നായിരുന്നു അന്ത്യം. 77 വയസായിരുന്നു. മകൻ ഫൈസൽ ഖാനാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. ഒക്ടോബർ -1 നാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പട്ടേൽ എ.ഐ.സി.സി ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു. 1987 -ലാണ് ആദ്യമായി അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ഈ പ്രതിസന്ധി കാലഘട്ടത്തിൽ പട്ടേലിന്റെ വിയോഗം കോൺഗ്രസിന് ഉണ്ടാക്കുന്ന നഷ്ടം ചെറുതായിരിക്കില്ല. കോൺഗ്രസിന്റെ ട്രബിൾഷൂട്ടർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദക്ഷിണ ഗുജറാത്തിലെ ബറൂച്ചിൽ 1949 ഓഗസ്റ്റ് 21-നായിരുന്നു ജനനം.
Discussion about this post