ഡല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണെന്നതിനാല് മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയാണുള്ളതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടക്കുമെന്നും ഇല്ലെങ്കില്‍ അന്വേഷണമുണ്ടാകില്ലെന്നും മുരളീധരന് പറഞ്ഞു.
ആര്‍ക്കെതിരെയും നീങ്ങാന്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമാണ്. രവീന്ദ്രന് കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോയില്ലെന്നും മുരളീധരന് ചോദിച്ചു.
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ എല്‍ഡിഎഫ് വിമര്‍ശനം കോഴിയെ കട്ടവര്‍ തലയില്‍ പൂട തപ്പുന്നത് പോലെയെന്നും കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ആരോപണത്തിനു മറുപടി പറയവെ അദ്ദേഹം പരിഹസിച്ചു.
Discussion about this post