ടെഹ്‌റാൻ: ഇറാനി ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫക്രിസാദേ കൊല്ലപ്പെട്ടതിന് പിറകിൽ ഇസ്രായേലെന്ന് ഇറാൻ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന മൊഹ്സിന് നേരെ കൊലയാളികൾ വെടിയുതിർക്കുകയായിരുന്നു. വിദഗ്ധമായി നടന്ന കൊലപാതകത്തിന് പിറകിൽ മൊസാദിന്റെ ഹിറ്റ് ടീമായ കിഡോൺ ആണെന്നാണ് കരുതപ്പെടുന്നത്.
അറബ് ലോകത്തിന്റെ ആണവ പദ്ധതികളെ എക്കാലത്തും മൊസാദ് തകർത്തെറിഞ്ഞിട്ടുണ്ട്.2007-ൽ ഉത്തരകൊറിയയുടെ സഹായത്തോടെ സിറിയയിൽ വികസിപ്പിച്ചിരുന്ന ആണവ പ്ലാന്റ് മൊസാദ് നൽകിയ വിവരങ്ങളനുസരിച്ച് ഇസ്രായേൽ ആക്രമിച്ച് തകർത്തിരുന്നു. ഇറാന്റെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ശാസ്‌ത്രജ്‌ഞനായ മൊഹ്സിൻ രാജ്യത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്നു. അതിനാൽ തന്നെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിൽ ഒരാളായിരുന്നു അദ്ദേഹം. മൊഹ്സിന്റെ കൊലപാതകത്തിനു പിറകിൽ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ ദീർഘകാല സ്വപ്നമായ ആണവപദ്ധതി വേരോടെ നശിപ്പിക്കപ്പെട്ടത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മൊഹ്‌സിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്നും ഇറാൻ സർക്കാർ ഭീഷണി മുഴക്കിയിട്ടുണ്ട്.
2018-ൽ, അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇറാന്റെ ആണവ പദ്ധതിയുടെ രഹസ്യരേഖകൾ മൊസാദ് തട്ടിയെടുത്ത് ഇസ്രായേലിലേക്ക് കടത്തിയിരുന്നു. ഇതിനു മുൻപ് ഇറാനെ 4 ആണവ ശാസ്ത്രജ്ഞരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post