കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനക്കു നേരെ ഭീകരാക്രമണം. കാർ ബോംബ് ആക്രമണത്തിൽ 26 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്‌നി പ്രവിശ്യയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസ്‌നി പ്രവിശ്യ കൗൺസിൽ അംഗം നാസിർ അഹമ്മദ് ഫാഖ്റി, ഭീകരാക്രമണം നടന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നിൽ താലിബാൻ ആണെന്നാണ് സൂചനകൾ.
Discussion about this post