ഡൽഹി: നേട്ടത്തിൽ അമേരിക്കൻ ഓഹരി വിപണിയെയും പിന്തള്ളി ഇന്ത്യൻ ഓഹരി സൂചികകൾ. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യൻ വിപണി. മാർച്ചിന് ശേഷമുള്ള കണക്ക് പ്രകാരം 76 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇന്ത്യൻ സൂചികകൾ നടത്തിയത്.
79 ശതമാനം നേട്ടത്തോടെ കനേഡിയൻ വിപണി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 73 ശതമാനത്തോടെ ഇന്ത്യക്ക് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ് അമേരിക്കൻ വിപണിയുടെ സ്ഥാനം. വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് ഇന്ത്യൻ വിപണിയുടെ നേട്ടത്തിന് പിന്നിൽ. 2.31 ലക്ഷം കോടി രൂപയുടെ മൊത്തം മൂല്യമാണ് വിപണിക്ക്.
നവംബറിൽ മാത്രം 8.32 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങിയത്. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിലെ നേട്ടത്തിന് കാരണം. സെപ്റ്റംബർ പാദത്തിൽ കമ്പനികൾ നേടിയ വൻ അറ്റാദായ വർദ്ധനവും നേട്ടത്തിന് കാരണമായതായാണ് വിലയിരുത്തൽ.
Discussion about this post