മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും. ഇതിനായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎന്നിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയിലെ റഷ്യയുടെ ഔദ്യോഗിക വക്താവ് ഫയോദോർ സ്ട്രിഹ്സ്കോവസ്കി ഇക്കാര്യം സ്ഥിരീകരിച്ചു. പെർമനെന്റ് മിഷന്റെ പിന്തുണയോടെ ആയിരിക്കും റഷ്യ വാക്സിൻ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുക. വാക്സിനെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളും ഗവേഷണ ഉപയോഗ ക്രമങ്ങളും ഐക്യരാഷ്ട്ര സഭയ്ക്ക് മുമ്പാകെ വിദഗ്ധർ അവതരിപ്പിക്കും.
ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുട്ടിൻ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയിലെ ഗമാലേയ റിസർച്ച് സെന്റർ ആഗസ്റ്റിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.











