ലഖ്നൗ: ശൈത്യകാലത്തില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് പ്രത്യേക മേല്‍ക്കുപ്പായം ഒരുക്കി യുപി സർക്കാർ. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന പശുക്കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലെയും വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുന്നു.
പശുക്കള്‍ക്കായി തണുപ്പിനെ പ്രതിരോധിക്കാന്‍ ചണ സഞ്ചികള്‍ കൊണ്ടാണ് മേല്‍ക്കുപ്പായങ്ങള്‍ സജ്ജീകരിക്കുന്നത്. പശുക്കളെ താമസിപ്പിച്ചിരിക്കുന്ന ഷെല്‍ട്ടറുകളില്‍ തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ടാര്‍പോളിന്‍, പോളിത്തീന്‍ കര്‍ട്ടണുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ചണ സഞ്ചികളും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് തലത്തിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post