ചൈനയ്ക്കെതിരെ ക്വാഡ് രാഷ്ട്രങ്ങൾ നിശബ്ദമായി കെണിയൊരുക്കുന്നു. വ്യാളിയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചൈനയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് നിരവധി നിയമങ്ങളാണ് അംഗരാഷ്ട്രങ്ങൾ പാസാക്കുന്നത്.
വിദേശ രാഷ്ട്രങ്ങളുമായി നിലവിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഉടമ്പടിയും ഏകപക്ഷീയമായി പിൻവലിക്കാൻ രാജ്യത്തിനധികാരം നൽകുന്ന നിയമത്തിന് ഓസ്ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകി. ” ഓസ്ട്രേലിയയ്ക്കു വേണ്ടി നിർമ്മിക്കപ്പെടുന്ന ഏതു നിയമങ്ങളും നയങ്ങളും ഈ രാജ്യത്തിന്റെ താൽപര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതായിരിക്കും” എന്നാണ് ഇതിനെക്കുറിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മണിക്കൂറുകൾക്കുള്ളിൽ ചൈനയ്ക്ക് അടുത്ത പ്രഹരവുമായി അമേരിക്കയും രംഗപ്രവേശം ചെയ്തു. അമേരിക്കൻ ഓഡിറ്റിംഗ് വ്യവസ്ഥകൾ പാലിക്കാത്ത വിദേശ കമ്പനികളെ ഓഹരി വിപണിയിൽ നിന്നും പുറത്താക്കാനുള്ള ബില്ലിന് യു.എസ് ഹൗസ് ഓഫ് ഓപ്പറേറ്റീവ്സ് അംഗീകാരം നൽകി. ചൈനീസ് ഭീന്മാരായ ബെയ്ഡൂ, ആലിബാബ എന്നീ കോർപ്പറേറ്റുകളുടെ നടുവൊടിക്കുന്നതാണ് ഈ ബില്ല്.
ക്വാഡ് രാഷ്ട്രങ്ങൾ ചൈനയ്ക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ജപ്പാൻ, ഓസ്ട്രേലിയ, യുഎസ്, ഇന്ത്യ എന്നീ അംഗരാഷ്ട്രങ്ങൾ ലഡാക്കിലും ദക്ഷിണ ചൈന കടലിലുമുള്ള ചൈനയുടെ പിടിയഴിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് നടത്തുന്നത്.











