കാൻബറ: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വെന്റി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 7 വിക്കറ്റിന് 161 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ അർദ്ധസെഞ്ചുറി നേടി. രാഹുൽ 51 റൺസും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ 23 പന്തിൽ 44 റൺസുമെടുത്തു.
മത്സരത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ 15 പന്തിൽ 23 റൺസ് നേടി. സഞ്ജു ഒരു ഫോറും ഒരു സിക്സുമടിച്ചു. ഹാർദിക് പാണ്ഡ്യ 16 റൺസ് നേടിയപ്പോൾ ധവാനും കോഹ്ലിയും മനീഷ് പാണ്ഡേയും നിരാശപ്പെടുത്തി.
ഓസ്ട്രേലിയക്ക് വേണ്ടി മോസസ് ഹെന്രിക്കസ് 3 വിക്കറ്റെടുത്തു. സ്റ്റാർക്ക് 2ഉം സാമ്പയും സ്വെപ്സണും ഓരോ വിക്കറ്റും വീഴ്ത്തി.
Discussion about this post