മാഡ്രിഡ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി സ്‌പെയിനില്‍ പിടിയിലായി. വടക്കുകിഴക്കന്‍ നഗരമായ ഫിഗ്വറെസില്‍ നിന്നാണ് 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന കുറ്റം ചുമത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ സോഷ്യല്‍ മീഡിയയിലൂടെ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ യുവതി ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഇതേകുറ്റമാരോപിച്ച് 18 കാരിയും സ്‌പെയിനില്‍ അറസ്റ്റിലായിരുന്നു. വാലെസിയയിലെ ഗാണ്ടിയ നഗരത്തില്‍ നിന്നായിരുന്നു യുവതിയെ പിടികൂടിയത്.
Discussion about this post