ഇസ്ലാമാബാദ്: വിവാഹാലോചന വേണ്ടെന്ന് വെച്ചതിന് പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതിയെ കൊലപ്പെടുത്തി മുസ്ലീം യുവാവ്. ഷെഹ്സാദ് എന്ന യുവാവാണ് വിവാഹാലോചന നിരസിച്ചതിന് സോണിയയെന്ന ക്രിസ്ത്യൻ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഷെഹ്സാദിനെ പിടികൂടുന്നതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി റാവൽപിണ്ഡിയിലുള്ള കോറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഷെഹ്സാദിന്റെ മാതാവ് വിവാഹാലോചനയുമായി സോണിയയുടെ വീട്ടിലെത്തിയിരുന്നെങ്കിലും, പെൺകുട്ടി ഫൈസാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നതിനാൽ സോണിയയുടെ മാതാപിതാക്കൾ വിവാഹാലോചന നിരസിക്കുകയായിരുന്നു. ഇതിൽ കുപിതനായാണ് ഷെഹ്ഷാദ് സോണിയയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയതിനു ശേഷം മുസ്ലീം മതവിശ്വാസിയായ മധ്യവയസ്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായി കറാച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.
Discussion about this post