മൊഹ്സിൻ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയതിനു ഇറാൻ പ്രതികാര നടപടികൾ സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ മുൻ ആണവ ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പു നൽകി ഇസ്രായേൽ.
ഇസ്രായേലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. ഇസ്രായേലിലെ ആണവ ശാസ്ത്രജ്ഞന്മാർക്ക് സുരക്ഷയെ കരുതി ഭരണകൂടം വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ, ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന മൊഹ്സിൻ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രായേലാണെന്ന് ഇറാൻ പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ഇസ്രായേലി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ഇസ്രായേലാണെന്നുള്ള സംശയം കൂടുതൽ ശക്തിപ്പെടുകയാണ്.
മൊഹ്സിൻ ഫഖ്‌രിസാദെ ആക്രമിക്കപ്പെടുന്നത് നവംബർ 27 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനു പുറത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കവേയാണ്. ഫഖ്‌രിസാദെയുടെ മുഖത്തേക്ക് മെഷീൻ ഗൺ സൂം ചെയ്ത് 13 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് നേരത്തെ റിയർ അഡ്മിറൽ അലി ഫഡവി പറഞ്ഞിരുന്നു. ഫഖ്‌രിസാദെയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റതായാണ് വിവരങ്ങൾ.
Discussion about this post