പഞ്ചാബിൽ ഖാലിസ്ഥാൻ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ജർണെൽ സിംഗ് ഭിന്ദ്രൻവാല യുടെ അനന്തരവൻ ലഖ്‌ബീർ സിംഗിനെ മുൻനിർത്തിയാണ് പഞ്ചാബിൽ ഐ.എസ്.ഐയുടെ അട്ടിമറി ശ്രമങ്ങൾ.
ഇന്ത്യൻസ് ഉദ്യോഗസ്ഥർ ഇവരെക്കുറിച്ചു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാലിസ്ഥാൻ വിഘടനവാദം പഞ്ചാബിലും പരിസര പ്രദേശങ്ങളിലും
ഇന്ത്യൻ സൈന്യം വളരെ മുൻപേ അടിച്ചമർത്തിയതാണ്. എന്നാൽ, ഒളിവിലിരുന്ന് വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുർജിത് സിങ് ചീമയെന്ന കുപ്രസിദ്ധ നേതാവടക്കം നിരവധി പേരെ ഇനിയും പിടികിട്ടാനുണ്ട്.
സിഖ് മതസ്ഥർക്ക് മാത്രമായി പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി ഭീകരപ്രവർത്തനം നടത്തുന്നവരാണ് ഖാലിസ്ഥാൻ തീവ്രവാദികൾ. പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ വിഘടനവാദി നേതാവായ ഭിന്ദ്രൻവാലയെ സുരക്ഷാ സേന വെടിവെച്ചു കൊന്നിരുന്നു.
2019-ൽ കർത്താർപൂർ ഗുരുദ്വാര സന്ദർശകർക്കായി തുറന്നു കൊടുത്തതോടെ ഖാലിസ്ഥാൻ അനുകൂല സംഘടനകളും വിമത നേതാക്കളും ഇന്റലിജൻസ് നിരീക്ഷണത്തിലാണ്.
Discussion about this post