കൊച്ചി: കോതമംഗലം പള്ളി വിഷയത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.
വിഷയം അഡീഷണൽ സോളിസിറ്റർ ജനറൽ സി ആർ പി എഫിനെ അറിയിക്കണം. സി ആർ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. വിഷയം സി ആർ പി എഫിനെ കൃത്യമായി ധരിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post