ഇസ്ലാമാബാദ്: തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഫോളോ ചെയ്തിരുന്ന എല്ലാവരെയും അൺഫോളോ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് സാങ്കേതിക തകരാർ മൂലമാണോ അതോ അദ്ദേഹം മനപ്പൂർവ്വം ചെയ്തതാണോ എന്ന കാര്യം വ്യക്തമല്ല.
രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക പ്രൊഫൈലുകളിൽ ഇത്തരം സംഭവം കാണാറില്ലെന്നതിനാൽ ട്രോളന്മാർ ഇത് ആഘോഷമാക്കിയിരിക്കുകയാണ്. പഴയ പ്രധാനമന്ത്രി നവാസ് ഷരീഫ് അനുകരിക്കാൻ ശ്രമിക്കുകയാണെന്നാണ് ട്രോളന്മാർ പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് താൻ ഫോളോ ചെയ്തിരുന്ന എല്ലാവരെയും ഇമ്രാൻഖാൻ അൺഫോളോ ചെയ്തത്.
ഇമ്രാന്റെ ആദ്യ ഭാര്യ ജമീമ ഗോൾഡ് സ്മിത്തും ഇതിലുൾപ്പെടുന്നു. ഇതിനു ശേഷം രണ്ടു വിവാഹം കൂടി വേറെ കഴിച്ചെങ്കിലും ഇമ്രാൻ ആദ്യഭാര്യയുമായി സൗഹൃദത്തിലായിരുന്നു. 2010-ലാണ് ഇമ്രാൻഖാൻ ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്നത്. നിലവിൽ, അദ്ദേഹത്തിന് 12.9 മില്യൺ ട്വിറ്റർ ഫോളോവേഴ്സ് ഉണ്ട്.
Discussion about this post