കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ജെ.പി.നദ്ദ ആഹ്വാനം ചെയ്തു. നിയമങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നു. നിയമം ബംഗാളില്‍ ഉള്‍പ്പെടെ ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജെ.പി.നദ്ദ പറഞ്ഞു.
ഡയമണ്ട് ഹാര്‍ബറില്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം ജനുവരി മുതല്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് ഡിസംബര്‍ 6ന് കൊല്‍ക്കത്തയില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു.
Discussion about this post