അതിർത്തിയിലെ സംഘർഷങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായതോടെ പാകിസ്ഥാനിൽ ഇന്ത്യ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ആരംഭം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചത് 1999-ൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ പാകിസ്ഥാൻ ആവർത്തിച്ചു ലംഘിച്ചതോടെയാണ്.
ഈ വർഷം ജനുവരി മുതൽ ജമ്മു കശ്മീർ മേഖലയിൽ 3,200-ലധികം വെടിനിർത്തൽ നിയമലംഘനങ്ങൾ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് 30 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നും നൂറിലധികം പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സേന ഇതിനു ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാകുന്നുണ്ടെന്നാണ് പാക് നിഗമനം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യം ഒറ്റ രാത്രി കൊണ്ട് വെടിവെപ്പ് നടത്തി 5 പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കറാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൺ എന്ന പ്രമുഖ മാധ്യമമാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന വിവരം ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post