രാം വിലാസ് പാസ്വാന് ദളിത് നേതാവല്ലെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചി. റാം വിലാസ് പാസ്വാന് ദളിതരുടെ നേതാവല്ലെന്നും, ദളിതര്‍ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും മാഞ്ചി പറഞ്ഞു. താനെന്തൊക്കെയാണ് ദളിതര്‍ക്കായി ചെയ്തതെന്ന് പാസ്വാന് അവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണം. മാഞ്ചി പറഞ്ഞു.
തന്നെ എന്ഡിഎയിലെടുത്തത് പരീക്ഷണമാണെന്നാണ് പാസ്വാന് പറയുന്നത്. അദ്ദേഹത്തിന് എങ്ങനെയത് പറയാന്‍ കഴിയും, 1980 മുതല്‍ രാഷ്ട്രീയത്തിലുള്ള ആളാണ് ഞാന്‍, മന്ത്രിയും കുറച്ച് കാലം മുഖ്യമന്ത്രിയുമായി,എന്നിട്ടും ഇത് പരീക്ഷിക്കുന്ന കാലമാണോ..?ഏത് അടിസ്ഥാനത്തിലാണ് പാസ്വാന് ഒരു ദേശീയ നേതാവാകുന്നത്..? മാഞ്ചി ചോദിച്ചു.
ജെഡിയു വിട്ട് ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ മാഞ്ചി ഇപ്പോള്‍ പാസ്വാന്റെ ലോക് ജനശക്തി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ്.
ജെഡിയു വിട്ട് മാഞ്ചിയുടെ പാര്‍ട്ടിില്‍ ചേര്‍ന്ന എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന പാസ്വാന്റെ അഭിപ്രായപ്രകടനമാണ് മാഞ്ചിയെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 13 സിറ്റിംഗ് സീറ്റുകളടക്കം 30 സീറ്റുകളാണ് മാഞ്ചി ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍ജെപി 50 സീറ്റിന് മുകളില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സഖ്യകക്ഷിയായ ആര്‍എല്‍സിപി 40 സീറ്റുകളാണ് ചോദിക്കുന്നത്. എന്നാല്‍ 83 സീറ്റുകള്‍ മാത്രമേ മൂന്ന് കക്ഷികള്‍ക്കുമായി നല്‍കാനാവു എന്നാണ് ബിജെപി നിലപാട്.
Discussion about this post