ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഈ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. നദ്ദയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
നേരത്തെ, അമിത് ഷാ, നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർക്കും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈരെൻ സിംഗ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post