കൊല്ലം: പോസ്റ്റൽ വോട്ട് വാട്സാപ്പ് സ്റ്റാറ്റസാക്കിയ എസ് ഡി പി ഐ സ്ഥാനാർത്ഥിക്കെതിരെ കളക്ടർക്കും വരണാധികാരിക്കും പരാതി നൽകി എതിർ സ്ഥാനാർത്ഥികൾ. കൊല്ലം വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കാര്യറ ഏഴാം വാർഡ് എസ് ഡി പി ഐ സ്ഥാനാർത്ഥി സബീന ഷെരീഫാണ് തെരഞ്ഞെടുപ്പ് ചട്ടം പരസ്യമായി ലംഘിച്ചത്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ പരസ്യപ്പെടുത്തുന്നത് ചട്ട വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ സ്ഥാനാർത്ഥി ലംഘിച്ചിരിക്കുകയാണെന്നും കളക്ടർക്കും വരണാധികാരിയായ പുനലൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്കും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റൽ ബാലറ്റിന്റെ മൂല്യം എന്താണെന്ന് സ്ഥാനാർത്ഥിക്ക് അറിയില്ലെന്നും സ്ഥാനാർത്ഥിയുടെ വിവരക്കേടും അറിവില്ലായ്മയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും എതിർ പക്ഷം ആരോപിക്കുന്നു.











