ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ നിർമ്മിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓല. രണ്ട് ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാൻ ഓല തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2,400 കോടി ഡോളർ ചെലവിലായിരിക്കും ഫാക്ടറി നിർമ്മിക്കുക. ഇതിലൂടെ പതിനായിരം തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല പ്രാദേശിക ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
യൂറോപ്യൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ മാർക്കറ്റിലേക്ക് ഇവിടെ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾ കയറ്റി അയക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം, ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി പ്ലാന്റ് മാറുമെന്നുമാണ് ഓലയുടെ വിലയിരുത്തൽ.
Discussion about this post