കോട്ടയം: കേന്ദ്രത്തിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്. ലോക്സഭ തെരഞ്ഞെടുപ്പിന് 2019-ല്‍ സിപിഎം പുറത്തിറക്കിയ പ്രകടനപത്രികയില്‍ എപിഎംസി ആക്ട് പരിഷ്കരിക്കുമെന്നും കര്‍ഷക മേഖലയെ ഉടച്ചുവാര്‍ക്കുമെന്നും പറയുന്നു. റിവൈവെല്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്ന അദ്ധ്യായത്തില്‍ പത്താമതായിട്ടാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ എപിഎംസി നിയമം എടുത്തുകളയും, കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണനം എല്ലാവിധ നിയന്ത്രണങ്ങളും മാറ്റി സ്വതന്ത്രമാക്കുമെന്നും 2019-ലെ പ്രകടന പത്രികയില്‍ പറയുന്നു. മണ്ഡികള്‍ കേന്ദ്രീകരിച്ച് കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ശരദ്പവാര്‍ എഴുതിയ കത്തും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
Discussion about this post