ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമൂൽ ‘ഗുണ്ട’കളുടെ ആക്രമണമുണ്ടായതിന് പിന്നാലെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുടെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിന്റെ സുരക്ഷ ഇസഡ് വിഭാഗത്തിലേക്കാണ് ഉയർത്തിയിട്ടുള്ളത്. അതിനാൽ ഇനിമുതൽ യാത്രയ്ക്കായി ബുള്ളറ്റ്പ്രൂഫ് വാഹനം ലഭിക്കും.
അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയെണ്ണവും വർധിപ്പിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഡിസംബർ പത്താം തീയതിയാണ് ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേ നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. നദ്ദയ്ക്കൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു. നദ്ദ ആക്രമണത്തിൽ സുരക്ഷിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. മമത സർക്കാരിന്റെ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
ബിജെപി പ്രവർത്തകർക്ക് നേരെ ബംഗാളിൽ വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. അതേസമയം, സംഭവത്തിൽ മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ രംഗത്തു വന്നിരുന്നു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയുടെ തകർച്ച ചൂണ്ടിക്കാട്ടിയാണ് ഗവർണർ മമതയെ രൂക്ഷമായി വിമർശിച്ചത്.
Discussion about this post