തൃശൂർ: തൃശൂർ കോർപ്പറേഷനിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ അധ്യാപികയായ ഡോ. വി. ആതിരയാണ് വമ്പൻ ഭൂരിപക്ഷത്തിൽ ജയം നേടിയത്. 583 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡോ. ആതിരയ്ക്ക് ലഭിച്ചത്.
തൃശൂർ കോർപ്പറേഷനിൽ ഇക്കുറിയും ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചു. നിലവിൽ എട്ടോളം വാർഡുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് വാർഡുകളിൽ ബിജെപി ജയം നേടിയിരുന്നു.
Discussion about this post