തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡിൽ ബിജെപി സംസ്ഥാന നേതാവ് അഡ്വ. വി വി രാജേഷിന് വമ്പൻ ജയം. 1051 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്.
സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ശ്രദ്ധേയം. തിരുവനന്തപുരം കോർപ്പറേഷനിൽ ശക്തമായ മത്സരമാണ് ബിജെപി കാഴ്ചവെക്കുന്നത്. പലയിടങ്ങളിലും യുഡിഎഫ് തകർന്നടിയുകയാണ്.












