ബാഗ്ദാദ് : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ ഇറാഖില്‍ നിന്നും 127 കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കു ആയുധ പരിശീലനം നല്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഐഎസിന്റെ ലക്ഷ്യമെന്നു കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് പറഞ്ഞു.
Discussion about this post