തിരുവനന്തപുരം: കോട്ടയത്ത് ജയം നേടിയെങ്കിലും ഇടത് പക്ഷത്ത് ജോസ് കെ മാണി സൃഷ്ടിച്ച ഭിന്നതക്ക് ശമനമില്ല. വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
ജോസ് കെ മാണിയുടെ വരവിനെപ്പറ്റി കൊട്ടിഘോഷിക്കേണ്ടതില്ലെന്നും എന്നാൽ മറ്റെല്ലാ ഘടക കക്ഷികളെയും പോലെ അവരുടെ പ്രവർത്തനവും എൽ ഡി എഫ് വിജയത്തിൽ പങ്ക് വഹിച്ചുവെന്നും അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
ജോസ് കെ മാണിയുടെ വരവ് കോട്ടയത്തും പാലായിലും ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കിയെങ്കിലും കട്ടപ്പന ഉൾപ്പെടെയുള്ള മേഖലകളിൽ ജോസഫ് പക്ഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വിജയത്തിന്റെ പേരിൽ ജോസ് കെ മാണി കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് ഇടത് മുന്നണിയിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കും. നിലവിൽ എൻസിപിയും സിപിഐയും ജോസ് കെ മാണിക്കെതിരെ പടയൊരുക്കം നടത്തുന്നതായാണ് സൂചന. ഇത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് പ്രതിസന്ധി സൃഷ്ടിക്കും.
Discussion about this post