പാറ്റ്ന: ബിഹാറില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്കാന് മന്ത്രിസഭയുടെ അംഗീകാരം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിന് വിതരണം.
‘കോവിഡ് വാക്സിന് വ്യാപകമായ ഉത്പാദനം തുടങ്ങിയാല്‍ ഉടന്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎ 125 സീറ്റുകളാണ് നേടിയിരിക്കുന്നത്.
20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയും സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതിയും അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പാസായതിന് ശേഷം 25,000 രൂപയും ബിരുദാനന്തര ബിരുദം നേടിയാല്‍ 50,000 രൂപ ധനസഹായവും ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post