തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ വിജയം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും സംഭാവനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോണ്‍ഗ്രസ് മുക്ത കേരളം എന്ന നിലയിലേക്കാണ് കേരളം പോകുന്നതെന്നും പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പരസ്യമായ ധാരണയുണ്ടാക്കിയെന്നും സുരേന്ദ്രന് ആരോപിച്ചു.
തിരുവനന്തപുരത്ത് 21 സീറ്റ് കോര്‍പറേഷനിലുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ എട്ട് സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് ജയസാധ്യതയുള്ള ഇടങ്ങളില്‍ പരസ്യ ധാരണ ഇരുമുന്നണികളും ഉണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് തിരുവനന്തപുരത്ത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന് പറഞ്ഞത് എങ്ങനെയാണെന്ന് ഫലത്തില്‍ നിന്ന് വ്യക്തമാണ്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടും എല്‍ഡിഎഫിന് മറിച്ചു. പല വാര്‍ഡുകളിലും യുഡിഎഫിന്റെ വോട്ട് ഷെയര്‍ കുറഞ്ഞു. ശക്തമായ വോട്ട് കച്ചവടം നടന്നു. ജമാ അത്തെയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥം വഹിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post