ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസ്വസ്ഥരായ പ്രതിപക്ഷമാണ് കർഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന കർഷകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി.
“ഭാരതം ശ്രേഷ്ഠ ഭാരതമാകുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ് സമരത്തിന് പിന്നിൽ. സർക്കാർ താങ്ങുവിലയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു. പിന്നെ എന്തിനാണ് കർഷകരെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇഷ്ട്ടപ്പെടാത്തവരാണ് കർഷക സമരത്തിന് പിന്നിൽ”-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ലെന്നും കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണ് സമരത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post