ഹൈദരാബാദ്: കാവിക്കടലായി ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം. ‘ജയ് ലക്ഷ്മീ നാരായണ‘ നാമ ജപത്തോടെ ഹൈദരാബാദ് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ സത്യവാചകം ചൊല്ലി. തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ 48 ബിജെപി അംഗങ്ങളാണ് ക്ഷേത്രത്തിൽ സത്യവാചകം ചൊല്ലിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബൺദി സഞ്ജയുടെ സാന്നിദ്ധ്യത്തിലാണ് അംഗങ്ങൾ സത്യവാചകം ചൊല്ലിയത്. ജനങ്ങൾക്ക് മികച്ച സേവനം നൽകാനും അഴിമതി വിരുദ്ധമായി പ്രവർത്തിക്കാനും ബിജെപി അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആ ആത്മവിശ്വാസമാണ് ക്ഷേത്രത്തിലെ സത്യപ്രതിജ്ഞയിലൂടെ വ്യക്തമാക്കുന്നതെന്ന് തെലങ്കാന ബിജെപി വക്താവ് രാകേഷ് റെഡ്ഡി പറഞ്ഞു.
Telangana: 48 newly-elected BJP Corporators took oath at Bhagyalakshmi temple in Hyderabad in presence of BJP State President Bandi Sanjay.
"BJP Corporators took an oath that they'll not become corrupt & give good service to people," says Rakesh Reddy, Telangana BJP Spokesperson pic.twitter.com/Gjt4AclKhd
— ANI (@ANI) December 18, 2020
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു. ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപി നാലില്‍ നിന്ന് നാല്‍പ്പത്തെട്ട് സീറ്റുകള്‍ നേടി റെക്കോർഡ് പ്രകടനം കാഴ്ചവെച്ചിരുന്നു.
Discussion about this post