പാലക്കാട്: പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയ പതാക തലകീഴായി ഉയർത്തി ഡി വൈ എഫ് ഐ. ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ യുവമോർച്ച പരാതി നൽകി. ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ നിഷ്കർഷിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടാണ് ഡി വൈ എഫ് ഐ പതാക ഉയർത്തിയത്.
ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് യുവമോർച്ച പരാതി നൽകിയിരിക്കുന്നത്. ദേശീയ പതാക ഉയർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഡി വൈ എഫ് ഐ പരസ്യമായി ലംഘിച്ചതായി യുവമോർച്ച ആരോപിച്ചു. ദേശീയ പതാക നിലത്തോ, ജലത്തിലോ, നിലം തൊടുന്ന തരത്തിലോ കെട്ടാൻ പാടില്ല, പതാകയ്ക്ക് കേടു വരുന്ന തരത്തിൽ കെട്ടാൻ പാടില്ല എന്നിങ്ങനെയാണ് പൊതുസ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനുള്ള മാനദണ്ഡങ്ങൾ. ഇവയൊക്കെയാണ് ഡി വൈ എഫ് ഐ ലംഘിച്ചിരിക്കുന്നത്.
സംഭവത്തിൽ യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് പൊലീസിൽ പരാതി നൽകിയത്.
Discussion about this post